മൂന്നാം ഭാര്യയും പിണങ്ങി പോയി ; മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരില്‍ ആണ് സംഭവം. മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ സലിം ആണ് മകന്‍ ആഷ്ലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ഭക്ഷണവുമായെത്തിയ സഹോദരിയാണ് ഇവരുടെ മൃതദേഹം കണ്ടത്. 9 വയസുകാരനായ ആഷ്ലിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ നിന്നുമാണ് കണ്ടെത്തിയത്. അടുക്കളയ്ക്ക് സമീപ0 തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സലിമിന്റെ ഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു.
മൂന്ന് വിവാഹം കഴിച്ച സലിമിന്റെ ആദ്യ ഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ആ ജോലി സലിമിന് ലഭിക്കുകയായിരുന്നു. വികാസ് ഭവനിലെ വ്യവസായ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് സലിം. രണ്ടാം ഭാര്യയുമായി പിണങ്ങിയ സലിം രണ്ടാഴ്ച മുന്‍പാണ് മൂന്നാമതും വിവാഹിതനായത്. ഇവരും സലിമുമായി പിണങ്ങി പോയിരുന്നതയാണ് ബന്ധുക്കള്‍ പറയുന്നത്. കണ്ടല സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആഷ്ലിന്‍. സംഭവത്തില്‍ മാറനല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.