കൊറോണ ഭീതിയില്‍ ഐപിഎല്‍ ; ബിസിസിഐ മെഡിക്കല്‍ ഓഫീസര്‍ക്കും കൊറോണ
കൊറോണ ഭീതിയില്‍ ഐപിഎല്‍ മുന്നൊരുക്കങ്ങള്‍. ബിസിസിഐ മെഡിക്കല്‍ ഓഫീസര്‍ക്കും കൊറോണ സ്ഥിരീകരിച്ചു എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. ഇതോടെ 14 പേര്‍ക്കാണ് ഐപിഎല്ലുമായി ബന്ധപ്പെട്ട് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ രണ്ടു താരങ്ങളടക്കം 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ 2 താരങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ബിസിസിഐ മെഡിക്കല്‍ ഓഫീസര്‍ക്ക് കൊറോണ രോഗബാധയുടെ യാതൊരു ലക്ഷണങ്ങളും ഇല്ല. മാത്രമല്ല അദ്ദേഹം ആരുമായും സമ്പര്‍ക്കത്തില്‍ എര്‍പ്പെട്ടിട്ടില്ലയെന്നും UAE യിലേയ്ക്കുള്ള യാത്രയിലായിരിക്കും അദ്ദേഹത്തിന് കൊറോണ ബാധിച്ചതെന്നും ബിസിസിഐ അറിയിച്ചു.
ഐപിഎല്ലിന്റെ 13 മത്തെ സീസണ്‍ യുഎഇയിലേക്ക് മാറ്റാന്‍ കാരണം ഇന്ത്യയിലെ ദിനംപ്രതിയുള്ള കൊറോണ വര്‍ധനവാണ്. ഐപിഎല്‍ ടൂര്‍ണമെന്റ് നടക്കുന്നത് സെപ്റ്റംമ്പര്‍ 13 മുതല്‍ നവംബര്‍ 10 വരെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ടീമുകള്‍ യുഎഇയില്‍ എത്തുകയും പരിശീലനം നടത്തുകയുമാണ്.