തലശേരിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ; ടി പി കേസിലെ പ്രതിയടക്കം 3 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ തലശേരിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരി പൊന്ന്യം ചൂളിയിലാണ് സംഭവം നടന്നത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട എം. റമീഷിനും മാഹി സ്വദേശി ധീരജിനുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇരുവരുടെയും നില ഗുരുതരമാണ്. കൈകള്‍ക്കും കണ്ണിനുമാണ് പരിക്ക്. റമീഷിന്റെ നില അതീവ ഗുരുതരമാണെന്നാണ് സൂചന.
പൊന്ന്യം പാലത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്ത് പരിശോധന നടത്തി. നിര്‍മ്മാണം പൂര്‍ത്തിയായ 12 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു.