ബിനീഷ് കോടിയേരി ലഹരിമരുന്ന് കേസ് കേരള പോലീസ് അന്വേഷിക്കില്ല : പിണറായി
ബെംഗളൂരു ലഹരിമരുന്നു കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴത്തെ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തു നിന്ന് അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരള പൊലീസ് മൗനം പാലിക്കുകയാണെന്നും സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത് വന്നു. ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയില്‍ 2015ല്‍ ബാംഗ്ലൂരില്‍ മണി എക്സ്ചേഞ്ച് സ്ഥാപനം തുടങ്ങിയെന്ന രേഖകള്‍ പുറത്തുവിട്ടാണ് പുതിയ ആരോപണം. ഗോവയില്‍ വിദേശികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്ന് പിടിയിലായ അനൂപ് മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ട്. വിദേശികളില്‍ നിന്ന് ലഭിക്കുന്ന കറന്‍സി മാറാനാണ് ബിനീഷ് ഈ സ്ഥാപനം തുടങ്ങിയതെന്നും ഇക്കാര്യത്തില്‍ എന്‍ഫോഴ്സമെന്റ് അന്വേഷണം നടത്തണമെന്നും ഫിറോസ് ആരോപിച്ചു.
തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനം വഴിയാണ് തനിക്ക് നാല് കോടി രൂപ കമ്മീഷന്‍ ലഭിച്ചതെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ അബ്ദുല്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണ്. ലത്തീഫിന്റെ സഹോദരന്റെ വാഹനമാണ് ബിനീഷ് തിരുവനന്തപുരത്ത് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തുള്ളവര്‍ക്കെല്ലാം ഇക്കാര്യം അറിയാം. സ്വര്‍ണ്ണക്കള്ളക്കടത്തുമായും ബിനീഷിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നുംഫിറോസ് ആവശ്യപ്പെട്ടു.