ഹോമിയോ മരുന്ന് വിവാദം ; ഐഎംഎയെയും ശാസ്ത്രസാഹിത്യ പരിഷത്തിനെയും രൂക്ഷമായി വിമര്‍ശിച്ചു ഡോക്ടര്‍ ബിജു

ഹോമിയോ മരുന്ന് ഉപയോഗിച്ചവരില്‍ കൊറോണ വൈറസ് സാധ്യത കുറഞ്ഞു എന്നും പ്രതിരോധത്തിന് ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നു പഠനത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്നലെ വെളിപ്പെടുത്തിയത് പുതിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയത്. മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ഐഎംഎയെയും ശാസ്ത്രസാഹിത്യ പരിഷത്തും പരസ്യമായി രംഗത്ത് വന്നിരുന്നു. രൂക്ഷമായ ഭാഷയിലാണ് അവര്‍ വിഷയത്തില്‍ പ്രതികരിച്ചത്.

ഇപ്പോഴിതാ വിഷയത്തില്‍ ഐഎംഎയെയും ശാസ്ത്രസാഹിത്യ പരിഷത്തിനെയും രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുകയാണ് സിനിമാസംവിധായകന്‍ കൂടിയായ ഡോക്ടര്‍ ബിജു. ‘പ്രതിരോധ രംഗത്ത് ഹോമിയോപ്പതി മരുന്നുകള്‍ കൂടി ഉപയോഗിക്കുന്നത് ഗുണം ചെയ്യുന്നതായി കാണുന്നു എന്നും പ്രസ്താവിച്ചതിനെതിരെ ഐ എം എ യും ശാസ്ത്ര സാഹിത്യ പരിഷത്തും ഉറഞ്ഞു തുള്ളുകയാണ് എന്നാണ് ബിജു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. അതുപോലെ പത്തനംതിട്ടയില്‍ നടത്തിയ സ്റ്റഡിയുടെ ബ്ലഡ് സാമ്പിള്‍ ടെസ്റ്റിന് സഹായിച്ച ലബോറട്ടറിയില്‍ നിന്നും ലാബ് റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ കൈക്കലാക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രതിനിധികള്‍ കള്ളപ്പേരില്‍ എത്തിയെന്നും അദ്ധേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :