കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

എസ് ഡി പിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൂര്‍ കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. .

ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീതലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 2018 ജനുവരിയില്‍ കണ്ണവത്തുവെച്ച് എ.ബി.വി.പി. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. കേസില്‍ ജാമ്യത്തിലാണ് സലാഹുദ്ദീന്‍. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് ആരോപണം.