എസ്സന്‍സ് ഓഫ് ലൈഫ് ജീവിതമൂല്യങ്ങളുടെ സമ്പൂര്‍ണ പുസ്തകം പ്രകാശനം ചെയ്തു

ഡല്‍ഹി: വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ സണ്ണി സ്റ്റീഫന്‍ തയ്യാറാക്കിയ ‘എസ്സന്‍സ് ഓഫ് ലൈഫ്’ എന്ന ജീവിത പാഠങ്ങളുടെ സമഗ്ര പഠനപുസ്തകം, ഡല്‍ഹി വൈ. എം. സി. എ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഗുര്‍ഗ്ഗാവ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസിനു നല്‍കി പ്രകാശനം ചെയ്തു.

‘സമാധാനപൂര്‍ണ്ണമായ ജീവിതത്തിനും അനുരജ്ഞനത്തിനും ഒരു വ്യക്തിയെ മൂല്യബോധത്തോടെ ഒരുക്കുവാന്‍ ഒരു ഉത്തമ വഴികാട്ടിയാണ് സണ്ണി സ്റ്റീഫന്‍ രചിച്ച പുസ്തകമെന്ന് പ്രകാശനകര്‍മ്മം നിര്‍വഹിച്ചുകൊണ്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.

വേള്‍ഡ് പീസ് മിഷന്റെ ഇന്റര്‍ റിലീജിയസ് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ടോമി ജോസഫ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. യു. എന്നിലെ ഇന്‍ഡ്യയുടെ സ്ഥിരപ്രതിനിധിയായ കെ. പി ഫാബിയന്‍, മുന്‍ ദീപാലയ പ്രസിഡന്റും പ്രമുഖ പത്രപ്രവര്‍ത്തകനുമായ എ. ജെ ഫിലിപ്പ്, ഡല്‍ഹി ഡവലപ്പ്മെന്റ് അതോറിറ്റി ലാന്‍ഡ് ഡിസ്‌പോസല്‍ കമ്മീഷണര്‍ ശ്രീ സുബ്ബു റഹ്‌മാന്‍, ഇന്‍ഡ്യന്‍ വാസ്തുശില്‍പകലയുടെ വ്യക്തിത്വം ശ്രീ ജോണ്‍ ഫീലിപ്പോസ്, ശാന്തിമഠം മഠാധിപതി സ്വാമി സായൂജ്യാനന്ദ്, വേള്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഡൊമിനിക് ജോസഫ്, ഗിരീഷ് ജോര്‍ജ്ജ്( വൈ.എം. സി. എ,ഡല്‍ഹി), ആല്‍ബര്‍ട്ട് എബ്രഹാം (ഡല്‍ഹി യൂണിവേഴ്‌സിറ്റി), ബെന്നി അനില്‍, രാഹുല്‍ (മനോരമ), ശ്രീമതി മംഗയാംഗ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനു നേതൃത്വം നല്‍കുവാന്‍ കാരിത്താസ് ഇന്‍ഡ്യ നാഷനല്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ മൂഞ്ഞേലി, പാസ്റ്ററല്‍ കെയര്‍ ഓഫ് ജെര്‍മ്മന്‍സ് ഇന്‍ ഇന്‍ഡ്യ റവ. ഫാ. ജിജി വട്ടപ്പറമ്പില്‍ എന്നിവരും സന്നിഹിതരായിരുന്നു. ആമസോണ്‍ വഴി ഇ- ബുക്ക് ലഭ്യമാണ്. അടുത്ത ആഴ്ച മുതല്‍ ആമസോണിലൂടെ പുസ്തകരൂപത്തിലും ‘എസ്സന്‍സ് ഓഫ് ലൈഫ്’ ലഭിക്കും.

റിപ്പോട്ട്: കെ. ജെ ജോണ്‍