ഫീസടച്ചില്ല ; പാലക്കാട് വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കി
പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ എല്‍ കെ ജി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയത്. സ്‌പെഷ്യല്‍ ഫീസടയ്ക്കാത്തതിനാലാണ് 250 വിദ്യാര്‍ഥികളെ സ്‌കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് എന്ന് രക്ഷാകര്‍ത്താക്കള്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായിട്ടുള്ള വാട്‌സ് അപ് ഗ്രൂപ്പുകളില്‍ നിന്നാണ് പുറത്താക്കിയത്. ട്യൂഷന്‍ ഫീസും മെയിന്റനന്‍സിനായി സ്‌പെഷ്യല്‍ ഫീസും അടയ്ക്കണമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ട്യൂഷന്‍ ഫീസ് രക്ഷിതാക്കള്‍ അടച്ചു. സ്‌ക്കൂള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കാത്തതിനാല്‍ സ്‌പെഷ്യല്‍ഫീസില്‍ നിന്നും ഒഴിവാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇളവ് നല്‍കാതെ സ്‌പെഷ്യല്‍ ഫീസ് അടക്കാത്തതിന് വിദ്യാര്‍ത്ഥികളെ വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയായിരുന്നു.
ആറായിരം രൂപ മുതല്‍ ഏഴായിരം രൂപ വരെയാണ് ഓരോ മൂന്ന് മാസം കൂടുമ്പോഴും അടക്കേണ്ട സ്‌പെഷ്യല്‍ ഫീസ്. ട്യൂഷന്‍ ഫീസ് ഇതിന് പുറമെയും നല്‍കണം. കോവിഡ് പ്രതിസന്ധിക്കാലത്ത് ഇളവ് നല്‍കണമെന്നായിരുന്നു ആവശ്യം. സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.