നടിമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോണ്‍ സൈറ്റില്‍ ; യുവാവ് അറസ്റ്റില്‍

സിനിമാ-സീരിയല്‍ നടിമാരുടെ ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് പോണ്‍ വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍  യുവാവ്  അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂര് മല്ലമ്പ്രക്കോണം ഷീജാ ഭവനില്‍ സൂരജ് ദിനേശാണ് അറസ്റ്റിലായത്. വട്ടിയൂര്‍കാവ് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

നടിമാരുടെയും അവതാരകരുടെയും മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് ഇയാള്‍ പണം നേടിയിരുന്നു. ഇത്തരത്തില്‍ 33 താരങ്ങളുടെ ദൃശ്യങ്ങളാണ് ഇയാള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. അശ്ലീല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിന് പുറമേ ഈ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരില്‍ നിന്നും ഇയാള്‍ പണവും കൈപ്പറ്റിയിരുന്നു എന്നും അന്വേഷണ സംഘം പറയുന്നു.