നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ല’; മാധ്യമങ്ങള്‍ക്കെതിരെ കെ.ടി ജലീല്‍ ; കുരുക്ക് മുറുകുന്നു

എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് വിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക് കുറിപ്പിലൂടെയാണ് മന്ത്രി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അതീവ രഹസ്യമായി ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായതിനെ കുറിച്ചാണ് മന്ത്രി കുറിപ്പില്‍ വ്യക്തമാക്കുന്നത്. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു. വീട്ടില്‍ തന്നെ കാണന്‍ എത്തിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സഹിതമാണ് മന്ത്രിയുടെ കുറിപ്പ്.

‘കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസില്ല. മറച്ചുവെക്കേണ്ടത് മറച്ചു വച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല.” – മന്ത്രി വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്ക് മനസില്ല. മറച്ചുവെക്കേണ്ടത് മറച്ചു വച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്.

എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. ????

അതേസമയം കേസില്‍ മന്ത്രിക്ക് എതിരെയുള്ള കുരുക്ക് മുറുകുകയാണ്. ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ കസ്റ്റംസും ചോദ്യം ചെയ്‌തേയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മന്ത്രിയെ ചോദ്യം ചെയ്യുന്നത്. UAE കോണ്‍സുലേറ്റില്‍ നിന്ന് നയതന്ത്ര ബഗേജുകളിലെ പാഴ്‌സലുകള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കീഴിലുള്ള സി-ആപ്പ്റ്റില്‍ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം എത്തിച്ചിരുന്നു. സി-ആപ്പ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിച്ച പായ്ക്കറ്റുകളില്‍ മതഗ്രമന്ഥമാണെന്നാണ് മന്ത്രി അവകാശപ്പെട്ടതെങ്കിലും ഇതില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. ഇതിനെക്കുറിച്ച് കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ബാഗേജിന്റെ തൂക്ക വ്യത്യാസമാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്.

നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തിലുള്ള ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും കസ്റ്റംസ് രേഖപ്പെടുത്തടുക. ഇതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് മാറ്റിപ്പറയാന്‍ കഴിയില്ല. ഇതേരീതിയിലാണ് ബിനീഷ് കോടിയേരിയില്‍ നിന്നും ഇഡി മൊഴി രേഖപ്പെടുത്തിയിരിക്കുന്നതും.