സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി യുടെ നേതൃത്വത്തില്‍ ഗൂഢാലോചന എന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്
ഇടുക്കി : സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി യുടെ നേതൃത്വത്തില്‍ ഉന്നതതല ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നു എന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി.കേസന്വേഷണം സമഗ്രമായി മുന്‍പോട്ടു നടത്തിക്കൊണ്ടു പോയ അനീഷ് രാജനെ ഉള്‍പ്പെടെ മൂന്നു സന്ദര്‍ഭങ്ങളിലായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സ്വര്‍ണ്ണം ആര് കൊടുത്തു വിട്ടു, ഇവിടെ ആരിലേക്ക് സ്വര്‍ണ്ണം എത്തി, ഗുണഭോക്താക്കള്‍ ആരൊക്കെ എന്നീ കാര്യങ്ങളില്‍ അന്വേഷണം ഇതുവര നടക്കുന്നില്ല. നയതന്ത്ര ബാഗേജില്‍ അല്ല സ്വര്‍ണം കടത്തിയതെന്ന് കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയ സന്ദര്‍ഭത്തില്‍ ജനങ്ങളുടെ സംശയം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന് കമ്മിറ്റി വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് സിബി മുല്ലപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ പി സി ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് അഗസ്റ്റിന്‍, കൊച്ചറ മോഹനന്‍ നായര്‍, നേതാക്കളായ എം ജെ ജോണ്‍സണ്‍, ജോസ് നായര്‍കുളം, അഡ്വക്കേറ്റ് മിഥുന്‍ സാഗര്‍, ഡോക്ടര്‍ സിറ്റി ഫ്രാന്‍സിസ്. സിബി കൊച്ചുവള്ളാട്ട്, തോമസ് കിഴക്കേമുറി, Antochan കല്ലേക്കാട്, ജെയ്‌മോന്‍ ജോസഫ്, പി ജി പ്രകാശ്, ലിയോ കുന്നപ്പള്ളി,ജോസ് നെല്ലിക്കുന്നില്‍ ,ജോസ് നാകുഴിക്കാട്ട്, ജോസ് പൂവത്തുംമൂട്ടില്‍, തങ്കച്ചന്‍ മരുതംമൂട്ടില്‍, ബിജോയ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.