സ്കൂളുകള്‍ ഒക്ടോബറിലും തുറക്കില്ല ; ഓഡിറ്റോറിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനാല്‍ സ്കൂളുകള്‍ ഒക്ടോബറിലും തുറക്കാന്‍ സീധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങള്‍ വ്യവസ്ഥകളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സമ്പൂര്‍ണ ലോക് ഡൗണില്‍ നിന്നും രാജ്യം ഘട്ടം ഘട്ടമായി പൂര്‍ണ സജീവതയിലേക്ക് വരികയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ പഴയതോതില്‍ ഇല്ല. ഓടുന്നതില്‍ മിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല. വരുന്ന ദിവസങ്ങളില്‍ ആ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗ വ്യാപന തോത് വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം പേര് ഹ്രസ്വ സന്ദര്‍ശനത്തിന് വരുന്നുണ്ട്. ഇന്നലെ ഞായറാഴ്ച ആയതിനാല്‍ പരിശോധന കുറഞ്ഞു. രോഗബാധിതരുടെ എണ്ണം കുറഞ്ഞില്ല. ടെസ്റ്റിന്റെ എണ്ണം 45000 വരെ ഉയര്‍ന്നിരുന്നു. അരലക്ഷത്തിലേക്ക് എത്തിക്കും. വടക്കന്‍ ജില്ലകളില്‍ നടത്തിയ ജനിതക പഠനത്തില്‍ സംസ്ഥാനത്ത് വ്യാപന നിിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. പ്രായാധിക്യം ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കും. ഇവരില്‍ രോഗം പടര്‍ന്നാല്‍ മരണ നിരക്ക് ഉയരും. ബ്രേക് ദി ചെയിന്‍ കര്‍ശനമാക്കും. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.