കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജി വച്ചു
വിവാദമായ കാര്‍ഷിക ബില്ല് മുന്നോട്ട് കൊണ്ടുപോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജി വച്ചു. ശിരോമണി അകാലി ദള്‍ പാര്‍ട്ടി നേതാവാണ്. ഭക്ഷ്യ- സംസ്കരണ വകുപ്പ് മന്ത്രിയായിരുന്നു. എന്നാല്‍ സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് പാര്‍ട്ടി അറിയിച്ചു.
കാര്‍ഷിക ബില്‍ നിയമമായി പ്രബല്യത്തില്‍ കൊണ്ടുവന്നാല്‍ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ശിരോമണി അകാലി ദളിന്റെ പക്ഷം. എന്നാല്‍ ബിജെപിയുടെ വാദം ബില്ല് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ്. ബില്ല് ലോക്സഭയില്‍ വോട്ടിനിടാന്‍ ഇരിക്കെയാണ് ഹര്‍സിമ്രതിന്റെ രാജി.
കാര്‍ഷിക മേഖലയില്‍ പുത്തന്‍ ചുവടുവെപ്പെന്ന അവകാശവാദവുമായാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ ബില്ലിന് അനുകൂലമായി നിലപാടെടുത്ത അകാലിദള്‍, സംസ്ഥാനത്തെ കനത്ത പ്ര?ക്ഷോഭത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.