കാവേരി ഉപേക്ഷിച്ചുപോയ കാരണം വെളിപ്പെടുത്തി ഭര്‍ത്താവ്
ചലച്ചിത്ര താര0 കാവേരിയുടെ മുന്‍ഭര്‍ത്താവും സംവിധായകനുമായ സൂര്യ കിരണ്‍ ആണ് കാവേരി തന്നെ വിട്ടു പോകാന്‍ ഉണ്ടായ കാര്യം വെളിപ്പെടുത്തിയത്. തെലുങ്ക് ബിഗ് ബോസിന്റെ ഏറ്റവും പുതിയ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു സൂര്യകിരണ്‍. മത്സരത്തില്‍ നിന്നും പുറത്തായ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂര്യകിരണ്‍ തന്റെ ദാമ്പത്യ ജീവിത തകര്‍ച്ചയെ കുറിച്ച് മനസ് തുറന്നത്. വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും പിരിഞ്ഞാണ് കഴിയുന്നതെന്നും കാവേരി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്നും സൂര്യ കിരണ്‍ പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി ബന്ധം വേര്‍പ്പെടുത്തിയതെന്നും താനിപ്പോഴും അവരെ സ്‌നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ അഭിമുഖത്തില്‍ പറഞ്ഞു. പിരിയാനുള്ളത് തന്റെ തീരുമാനം ആയിരുന്നില്ലെന്നും തനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് കാവേരി കാരണമായി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര താരം സുചിതയുടെ സഹോദരനാണ് സൂര്യകിരണ്‍. മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ തിളങ്ങി നിന്ന സമയത്താണ് കാവേരിയും സൂര്യകിരണും വിവാഹിതരാകുന്നത്. 2010ലായിരുന്നു ഇവരുടെ വിവാഹം. പിന്നീട് ഇവര്‍ വിവാഹമോചിതരായെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഏകദേശം 200ലധികം ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടിട്ടുള്ള വ്യക്തിയാണ് സൂര്യകിരണ്‍.