ഷോക്കിംഗ് ; കൊച്ചിയില്‍ മൂന്ന് അല്‍ ഖ്വയ്ദ ഭീകരര്‍ പിടിയില്‍
എറണാകുളത്തെ പെരുമ്പാവൂരില്‍ ഇന്ന് പുലര്‍ച്ചെ NIA നടത്തിയ പരിശോധയിലാണ് ഭീകരരെ അറസ്റ്റു ചെയ്തത്. മൂര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ അന്യ സംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി NIA ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മ്മാണ തൊഴിലാളികള്‍ എന്ന വ്യാജേനയാണ് ഇവര്‍ കൊച്ചിയില്‍ തമ്പടിച്ചിരുന്നത്. ഏറെക്കാലമായി മൂന്ന് പേരും പെരുമ്പാവൂരിലെ മുടിക്കലില്‍ ജോലി ചെയ്യുകയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി NIA നടത്തിയിരുന്നു. അതിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് പെരുമ്പാവൂരിലും പരിശോധന നടത്തിയത്. കേരളത്തില്‍ ഐഎസ് ഭീകരരുടെ സന്നിധ്യമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 ഭീകരരെയാണ് പിടികൂടിയത്. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. കൊച്ചിയില്‍ നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ കോടതിയില്‍ ഹാജരാക്കുകയാണ്. യാക്കൂബ് ബിശ്വാസ്,മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുന്നത്. പിടിയിലായവരില്‍ നിന്നും ലാപ്പ്‌ടോപ്പ്, മൊബൈല്‍ തുടങ്ങിയവ എന്‍ഐഎ പിടിച്ചെടുത്തു. പിടിയിലായ മുര്‍ഷിദ് ഹസന്‍ രണ്ട് മാസം മുന്‍പാണ് കേരളത്തിലെത്തിയത്.
എറണാകുളത്ത് മൂന്ന് പേര്‍ പിടിയിലായത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചു. എന്‍ഐഎ അറസ്റ്റ് ചെയ്ത 3 പേരെ കേന്ദ്രീകരിച്ച് സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു. ഇവര്‍ കേരളത്തില്‍ എത്തിയതും താമസിച്ചതും അടക്കമുള്ള വിവരങ്ങളാണ് ഇന്റലിജന്‍സ് പരിശോധിക്കുന്നത്.