കോവിഡിന് പിന്നാലെ പുര്‍ഷന്മാര്‍ക്ക് ഭീഷണിയായി ചൈനയില്‍ നിന്നും ‘ബ്രൂസെല്ലോസിസ്’
കോവിഡിന് പിന്നാലെ ലോകത്തിനു ഭീഷണിയായി ചൈനയില്‍ മറ്റൊരു പകര്‍ച്ചവ്യാധി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ പതിനായിയിരക്കണക്കിന് ആളുകളില്‍ ബ്രൂസെല്ല ബാക്ടീരിയ മൂലമുള്ള ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. ലാന്‍ഷു സിറ്റിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്നാണ് രോഗം പടര്‍ന്നത്.
പനി, തലവേദന, സന്ധി വേദന തുടങ്ങിയവായാണ് മാള്‍ട്ട ഫിവര്‍ എന്നും മെഡിറ്ററേനിയന്‍ ഫിവര്‍ എന്നും അറിയപ്പെടുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. മൃഗങ്ങള്‍ക്കുള്ള ബ്രൂസെല്ല വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരിലാണ് രോഗബാധ ആദ്യം കണ്ടെത്തിയത്. അന്തരീക്ഷകണങ്ങളില്‍ തങ്ങിനില്‍ക്കുന്ന ബാക്ടീരിയ കാറ്റിലൂടെ സമീപപ്രദേശങ്ങളിലുമെത്തിയിട്ടുണ്ട്. ലാന്‍ഷു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ക്കപം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ലാന്‍ഷുവിലെ ഗാന്‍സു മേഖലയില്‍ മാത്രം 3245 പേരില്‍ രോഗം സ്ഥിരീകരിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മൃഗങ്ങളുമായി അടുത്തിടപഴകിയവര്‍ക്കാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി ഇതുവരെ തെളിവില്ലെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം പുരുഷന്മാര്‍ക്കാണ് ഈ വൈറസ് കാരണം കൂടുതല്‍ ഭീഷണി എന്നും പറയുന്നു. ഈ വൈറസ് ബാധ വൃക്ഷണങ്ങളില്‍ അണുബാധയ്ക്കും അതുവഴി വന്ധ്യതക്കും കാരണമാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.