ഉദ്ദേശിച്ചത് മത്സ്യം ; തീര്‍ന്നപ്പോള്‍ ലിങ്കം ; നാട്ടുകാര്‍ക്ക് നാണക്കേടായി ; അവസാനം പൊളിച്ചു മാറ്റി

മൊറോക്കോയിലെ മെഹഡിയ നഗരത്തിലെ പ്രതിമയാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ പൊളിച്ചുമാറ്റിയത്. മത്സ്യം ആകാശത്തേക്ക് കുതിച്ചു ചാടുന്ന പ്രതിമയാണ് ശില്‍പി നിര്‍മ്മിച്ചത്. എന്നാല്‍ ഇതില്‍ അശ്ലീലം ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് പ്രതിമ നിര്‍മ്മിച്ചത്. ആകാശത്തേക്ക് കുതിച്ചു ചാടുന്ന മത്സ്യത്തെയാണ് നിര്‍മ്മിച്ചതെങ്കിലും പണി പൂര്‍ത്തിയായപ്പോള്‍ അതിന് പുരുഷ ലൈംഗികാവയവത്തിന്റെ ആകൃതി ആണെന്നായിരുന്നു പരാതി. ഇത് ഇത് അശ്ലീലമാണെന്നും തങ്ങള്‍ക്ക് നാണക്കേടാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

വ്യാഴാഴ്ചയാണ് അധികൃതര്‍ ഈ മത്സ്യപ്രതിമകള്‍ അധികൃതര്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്. ഈ പ്രതിമയ്ക്ക് പരിസരത്തുള്ളവര്‍ക്ക് വലിയ അപമാനം ഈ പ്രതിമയുണ്ടാക്കുന്നു എന്നാണ് ചില പ്രദേശിക മാധ്യമങ്ങള്‍ പറയുന്നത്. ഇത്തരം അശ്ലീല പ്രതിമയ്ക്ക് വേണ്ടി ചിലവാക്കിയ തുക മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ ചെലവഴിക്കാമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. കെനിട്ര പ്രവിശ്യയിലെ മെഹഡിയ പട്ടണത്തിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് പ്രതിമ പൊളിച്ചു നീക്കിയത്. പ്രതിമ പോണോഗ്രാഫിക് ആണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിരുന്നു.