എന്താണ് സ്പെഷ്യല്‍ മാരേജ് ആക്ട് ; എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

രജിസ്റ്റര്‍ ചെയ്യേണ്ട പ്രക്രിയ ?

ആദ്യം മാരേജ് ഓഫിസറുടെ അടുത്ത് പോയി വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ നോട്ടിസ് നല്‍കണം. രണ്ട് പേരില്‍ ഏതെങ്കിലുമൊരു വ്യക്തി കുറഞ്ഞത് 30 ദിവസമായി സ്ഥിരതാമസമാക്കിയ സ്ഥലത്തെ രജിസ്റ്റര്‍ ഓഫിസില്‍ പോയി വേണം നോട്ടിസ് നല്‍കാന്‍.
നോട്ടിസ് നല്‍കി മൂന്ന് മാസത്തിനുള്ളില്‍ വിവാഹിതരാകണം.
നോട്ടിസ് ലഭിച്ച മാരേജ് ഓഫിസര്‍ ഈ നോട്ടിസ് ഓഫിസില്‍ പ്രദര്‍ശിപ്പിക്കും.
ഇതിന്റെ ഒരു കോപ്പി മാരേജ് നോട്ടിസ് ബുക്കിലും സൂക്ഷിക്കും. ഇത് ആര്‍ക്ക് വേണമെങ്കിലും വന്ന് പരിശോധിക്കാം. വിവാഹിതരാകുന്ന വ്യക്തികളുടെ വയസ്, സമ്മതം, നിരോധിത ബന്ധം തുടങ്ങി നിയമാനുസൃതമല്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കില്‍ ഏതൊരു വ്യക്തിക്കും വിവാഹത്തിന് എതിര്‍പ്പ് അറിയിക്കാം. മാരേജ് ഓഫിസര്‍ പിന്നീട് ഇത് പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ആര്‍ക്കെല്ലാം സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാം ?

*മാതാചാര പ്രകാരം വിവാഹിതരാകാന്‍ സാധിക്കാത്ത വ്യക്തികള്‍. രണ്ട് മതത്തില്‍പ്പെട്ട വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനും സ്പെഷ്യല്‍ മാരേജ് ആക്ട് ഉപയോഗിക്കാം.

*മാതാചാര പ്രകാരം വിവാഹിതരാകാന്‍ താത്പര്യമില്ലാത്ത ഒരേ മതത്തില്‍പ്പെട്ടവര്‍ക്കും ഈ നിയമം വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാം.

*മതാചാരപ്രകാരം വിവാഹിതരായവര്‍ക്കും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാം.

യോഗ്യത  ?

വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ട് പേര്‍ക്കും മറ്റൊരു ഭാര്യയോ ഭര്‍ത്താവോ ഉണ്ടാകരുത്.
വിവാഹം കഴിക്കുന്നതിന് സമ്മതം നല്‍കാന്‍ തടസം ഉണ്ടാകുന്ന വിധം മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാകരുത്.
പുരുഷന് 21 വയസും, സ്ത്രീയ്ക്ക് 18 വയസും തികഞ്ഞിരിക്കണം.
ഇരുവരും തമ്മില്‍ നിരേധിത ബന്ധം ഉണ്ടാകരുത്.
കയില്‍ കരുതേണ്ട രേഖകള്‍ എന്തെല്ലാം?
വയസ് തെളിയിക്കുന്ന രേഖ
മേല്‍വിലാസം തെളിയിക്കുന്ന രേഖ
മാരിറ്റല്‍ സ്റ്റേറ്റസ് തെളിയിക്കുന്ന അഫഡവിറ്റ്
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ