ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമം അനുസരിച്ച് സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

നിലവിലുള്ള നിയമം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ മധ്യവര്‍ത്തിയായാണ് പരിഗണിക്കുന്നത്. മധ്യവര്‍ത്തികള്‍ക്ക് മേല്‍ കുറ്റകൃത്യത്തിന്റെ ബാധ്യത ചുമത്താന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാരോ എജന്‍സികളോ വാട്സ്ആപ്പിലൂടെ പ്രക്ഷേപണം ചെയ്ത സന്ദേശമോ ശബ്ദമോ പരിശോധിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വിവര സാങ്കേതിക മന്ത്രാലയത്തിന്റെതാണ് രേഖാമൂലം ഉള്ള മറുപടി.