തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരര്‍ പിടിയില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരര്‍ പിടിയില്‍. എന്‍ഐഎയാണ് ഇവരെ അറസ്റ്റ് ചെയ്തത്. റിയാദില്‍ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് അറസ്റ്റിലായത്. ബംഗളൂരു സ്ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഡല്‍ഹി ഹവാലക്കേസ് പ്രതി ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്.

ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയ്ബെ പ്രവര്‍ത്തകനും ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബംഗളൂരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും. പിടിയിലായ ഷുഹൈബ് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയാണ്. ഷുഹൈബിനെ കസ്റ്റഡിയിലെടുത്തത് ബംഗലുരു പൊലീസാണ്. കസ്റ്റഡിയിലെടുത്ത ശേഷം ശുഹൈബിനെ ബംഗലൂരുവിലേക്ക് കൊണ്ടുപോയി. ഗുല്‍നവാസിനെ എന്‍ഐഎയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നാളെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകും.