സ്വര്‍ണ്ണക്കടത്ത് ; എന്‍ ഐ എ സംഘം കസ്റ്റംസ് ഓഫീസില്‍
സ്വര്‍ണക്കടത്ത് കേസ്അന്വേഷിക്കുന്ന NIA സംഘമാണ് കസ്റ്റംസ് ഓഫീസിലെത്തിയത്. ഇവര്‍ കസ്റ്റംസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സംഘം നാളെ സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങും. അതിന്റെ അടിസ്ഥാനത്തിലാണ് സംഘം ഇന്ന് കസ്റ്റംസ് ഓഫീസിലെത്തിയതും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതുമെന്നുമാണ് റിപ്പോര്‍ട്ട്.
സംഘം സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴി അടക്കം പരിശോധിക്കുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഡിജിറ്റല്‍ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും സ്വപ്നയെ NIA സംഘം നാളെ ചോദ്യം ചെയ്യുന്നത്. അതുകൊണ്ടുകൂടിയാണ് ഇവര് ഇന്ന് കസ്റ്റംസ് ഓഫീസിലെത്തിയത് എന്നാണ് സൂചന.