ഓം തിരുവോത്ത് സംവിധാനം ചെയ്ത *31*. ഹോളിവുഡ് ശൈലിയാണ് സിനിമ താരം പാര്‍വതി തിരുവോത്തിന്റെ സഹോദരന്‍

ഷോര്‍ട് ഫിലിമുകളിലെ *ഇന്‍സെപ്ഷന്‍ *

പ്രമേയത്തിലെ പുതുമകൊണ്ടും സങ്കീര്‍ണതകൊണ്ടും വ്യത്യസ്തമാവുകയാണ് ഓം തിരുവോത്ത് സംവിധാനം ചെയ്ത *31*.

പൂര്‍ണമായും കാനഡയിലെ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്‍ഡ് ല്‍ ചിത്രീകരിച്ച ഈ ചിത്രം, ക്യാമറ മികവിലും സാങ്കേതിക തികവിലും ഹോളിവുഡ് ശൈലിയാണ് അനുവര്‍ത്തിച്ചിരിക്കുന്നത് .

ദീപക്കിന്റെ കഥാ തന്തുവിന് ജിജോ ഇളമ്പല്‍ തിരക്കഥ ചമ്മച്ചപ്പോള്‍, ക്യാമെറക്ക് പുറകില്‍ പ്രവര്‍ത്തിച്ചത് ടോജന്‍ പീറ്ററും, ഓമും ചേര്‍ന്നാണ്…പന്ത്രണ്ടു മിനിറ്റ് ഉദ്വേഗത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്ന് പോകുന്ന പ്രേക്ഷകര്‍ക്ക് അവസാനം ഒരു ട്വിസ്റ്റ് നല്‍കി കഥപൂര്‍ണമാകുമ്പോള്‍ പ്രേക്ഷകരില്‍ അതിശയം മാത്രം ബാക്കി നില്‍ക്കുന്നു….

ബിയോണ്‍ ടോം, സാറ അറബല്ല, ദീപക് തോമസ്, കെന്‍സ്, അരുണ്‍, ദിലീപ് എന്നിവരുടെ കയ്യില്‍ കഥാപാത്രങ്ങള്‍ ഭദ്രം…ഇതിലെ ലൈവ് റെക്കോര്‍ഡിങ് സൗണ്ടിനു പിന്നിലെ കരങ്ങള്‍ ബിനോയ് ആന്റോയുടേതാണ്..
പുതുമയേറിയ പശ്ചാത്തല സംഗീത ലയ വിന്യാസം അരവിന്ദ് രവി വര്‍മ..

(ഷിബു കിഴക്കേകുറ്റ്)