കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാദി കോവിഡ് ബാധിച്ചു മരിച്ചു
കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാദിയാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് സുരേഷ് അംഗാദിയുടെ അന്ത്യം. കര്‍ണാടകയിലെ ബെലഗവിയില്‍നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് അംഗാദി രണ്ടാം മോദി മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു.
‘കര്‍ണാടകയില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ കഠിനമായി പരിശ്രമിച്ച അസാധാരണ വ്യക്തിത്വമായിരുന്നു ശ്രീ സുരേഷ് അംഗാദി. മികച്ച എംപിയും മന്ത്രിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം സങ്കടകരമാണ്. ഈ സങ്കടകരമായ മണിക്കൂറില്‍ എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പുണ്ട്. ഓം ശാന്തി’- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുരേഷ് അംഗാദിക്ക് കോവിഡ് സഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതെയാണ് സുരേഷ് അംഗാദിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സോമാവ, ചനബസപ്പ എന്നിവരുടെ മകനായാണ് അംഗാദിയുടെ ജനനം. വിവാഹിതനും 2 പെണ്‍മക്കളുടെ പിതാവുമാണ് ഇദ്ദേഹം. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ കെ കെ കൊപ്പ ബെല്‍ഗാം സ്വദേശിയാണ്.