സ്വര്‍ണ്ണക്കടത്ത് ; സ്വപ്നയേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും സ്വപ്ന സുരേഷിനേയും എന്‍ ഐ എ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു എന്ന് റിപ്പോര്‍ട്ട്.

ഇത് മൂന്നാമത്തെ തവണയാണ് ശിവശങ്കറിനെ NIA ചോദ്യം ചെയുന്നത്. ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴും ചോദ്യം ചെയ്യല്‍ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഡിലീറ്റ് ചെയ്ത വാട്ട്‌സ്ആപ് ചാറ്റുകള്‍ NIA വീണ്ടെടുത്തിരുന്നു.

ഇതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. നേരത്തെ ശിവശങ്കറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അതിലെ സന്ദേശങ്ങളും NIA പരിശോധിച്ചിരുന്നു.