ഫീസ് ബാക്കിയായതിന്റെ പേരില്‍ കുട്ടികളെ പുറത്താക്കിയ സ്‌കൂളില്‍ പെയിന്റിങ്ങ് മാമാങ്കം

*കാലാവധി കഴിയാറായ കമ്മറ്റി പണം ധൂര്‍ത്തടിക്കുന്നു
*അദ്ധൃാകര്‍ക്ക് ജീവനക്കാര്‍ക്കും ശമ്പള ബാക്കി തുടര്‍ കഥയാവുന്നു

ഇന്തൃന്‍ സ്‌കൂള്‍ നിയമ പ്രകാരം ഒക്കാടോബറില്‍ കാലാവധി കഴിയുന്ന ഒരു കമ്മിറ്റി ആയിര കണക്കിന് ദിനാര്‍ ചെലവിട്ട് കഴിഞ്ഞ വര്‍ഷം പെയിന്റ് ചെയ്ത സ്‌കൂള്‍ കെട്ടിടത്തിന് വിണ്ടും പെയിന്റ് അടിച്ച് ധൂര്‍ത്ത് നടത്തുന്നതിന്റെ ഉദ്ദേശൃമെന്താണ്

നിസ്സാര സംഖൃ ഫീസ് അടക്കാത്തതിന്റെ പേരില്‍ പാവപ്പെട്ട കുട്ടികളെ ക്‌ളാസ്സില്‍ നിന്ന് പുറത്താക്കുകയും ആ ഒരു കാരണം പറഞ്ഞു കൊണ്ട് അദ്ധൃാപകര്‍ക്കും ജീവനക്കാര്‍ക്കും വേതനം കൊടുക്കാതിരിക്കുകയും ചെയ്യുന്നവര്‍ ഇത്തരം പ്രവൃത്തികളിലൂടെ നിരന്തരം ചായം പൂശുന്നത് ആരെ വെളുപ്പിക്കാനാണെന്ന് പൊതു സമൂഹത്തിന് ഊഹിക്കാം.

നിഴല്‍ പോലെ കൂടെയുള്ള കരാറുകാര്‍ക്കും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഇഷ്ടക്കാര്‍ക്കും സാസാമ്പത്തിക നേട്ടം കൊയ്യാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നവരുടെ ധാര്‍മ്മികതയും ഉദ്ദേശ ശുദ്ധിയും വിവേകമുള്ള ഏതൊരു രക്ഷിതാവിനും മനസ്സിലാക്കാനാവും.

വിദൃാര്‍ത്ഥികളോ അദ്ധൃാപകരോ വരാത്ത സ്‌കൂള്‍ കെട്ടിടത്തിന് നിരന്തരം പെയിന്റടിച്ച് പാഴാക്കികളയുന്ന ആയിരകണക്കിന് ദിനാര്‍ കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നൂറു കണക്കിന് വിദൃാര്‍ത്ഥികളുടെ നിലച്ചു പോയ പഠനം പുനസ്ഥാപിക്കാനാകുമെന്ന യാഥാര്‍ത്ഥൃം യു.പി.പി ഇന്തൃന്‍ സ്‌കൂള്‍ അധികൃതരെ ഓര്‍മ്മിപ്പിച്ചു.

ഇത്രയും വലിയ ഒരു തുക പാഴ് ചെലവ് ആയി ഉപയോഗിക്കാന്‍ കാലാവധി തീരാറായ ഒരു കമ്മറ്റിക്ക് ആരാണ് അധികാരം തന്നതെന്ന് യു.പി.പി ചോദിച്ചു.

അനാവശൃ ചെലവുകള്‍ ഒഴിവാക്കി ഓണ്‍ ലൈന്‍ ക്‌ളാസ്സുകളില്‍ നിന്ന് പുറത്താക്കിയ മുഴുവന്‍ കുട്ടികളേയും ക്‌ളാസ്സില്‍ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്നും ഫീസ് കുടിശിക ബാക്കിയുള്ള രക്ഷിതാക്കള്‍ക്ക് കോവിഡ് കാലഘട്ടത്തിന് ശേഷം ഘടുക്കളായി അത് തിരിച്ചടക്കാനുള്ള സാവകാശം നല്‍കണമെന്നും പ്രതിപക്ഷമായ യു.പി.പി ശക്തമായി ആവര്‍ത്തിച്ച് ആവശൃപ്പെട്ടു.