6477 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; 3481 രോഗമുക്തര്‍
ഇന്നും കൊറോണ രോഗികള്‍ ആറായിരം കടന്നു. 6477 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്. ഇതില്‍ 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3481 പേര്‍ രോഗമുക്തരായി. 22 മരണങ്ങള്‍കൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 635 ആയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 80 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 794 പേര്‍ക്കും, മലപ്പുറത്ത് 753 പേര്‍ക്കും, കോഴിക്കോട് 676 പേര്‍ക്കും, കാസര്‍ഗോഡ് 251 പേര്‍ക്കും, തൃശൂര്‍ 596 പേര്‍ക്കും, ആലപ്പുഴ യില്‍ നിന്നുള്ള 516 പേര്‍ക്കും , എറണാകുളം ജില്ലയില്‍ 619 പേര്‍ക്ക് വീതവും, പാലക്കാട് 396 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം 552 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 353 പേര്‍ക്കും, കോട്ടയത്ത് 320 പേര്‍ക്കും, ഇടുക്കിയില്‍ 97 പേര്‍ക്കും, വയനാട് 65 പേര്‍ക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 411, കൊല്ലം 207, പത്തനംതിട്ട 120, ആലപ്പുഴ 218, കോട്ടയം 193, ഇടുക്കി 69, എറണാകുളം 325, തൃശൂര്‍ 252, പാലക്കാട് 223, മലപ്പുറം 588, കോഴിക്കോട് 472, വയനാട് 79, കണ്ണൂര്‍ 217, കാസര്‍ഗോഡ് 107 പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,11,331 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,691 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയില്‍ പ്രവേശിച്ചത് 3410 പേരെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് (Hot Spot) ഉള്ളത്. 14 ഹോട്ട്‌സ്‌പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.