രണ്ട് പേര്‍ക്ക് പകരം 4 പേരെ കൊല്ലാന്‍ പാര്‍ട്ടിക്ക് കഴിവുണ്ട് എന്ന് കോടിയേരി
കൊല്ലപ്പെട്ട രണ്ട് പേര്‍ക്ക് പകരം നാല് പേരെ കൊല ചെയ്യാന്‍ ശക്തിയില്ലാത്ത പാര്‍ട്ടിയല്ല സിപിഎം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ കൊലക്കു പകരം കൊല എന്നത് സിപിഎം നയമല്ല എന്നും കോടിയേരി പറയുന്നു.
വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബങ്ങള്‍ക്ക് വേണ്ടി ധനസമാഹരണം സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 50 ലക്ഷം വീതം ഫണ്ട് കൈമാറുന്നതിനായി തേമ്പാമൂട്ടില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കോടിയേരിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ പരാമര്‍ശമുണ്ടായത്.
കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടുകൂടിയായിരുന്നു കൊലപാതകം. ‘ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കും. ഒപ്പം മകളുടെ വിദ്യാഭ്യാസ ചെലവ് പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാരിനെതിരായ വിവാദ വിഷയങ്ങളില്‍ പ്രതിപക്ഷം നടത്തുന്ന സമരങ്ങളെയും കോടിയേരി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കേരളത്തില്‍ നിലവില്‍ നടക്കുന്നത് അക്രമ സമരങ്ങള്‍ ആണ്. വെടിവെപ്പ് ഉണ്ടാക്കാനാണ് പ്രതിപക്ഷ ശ്രമം. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് കേരളത്തിലെമ്പാടും കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും കോടിയേരി ആരോപിച്ചു.