ബാലത്സ0ഗത്തിനിരയാക്കിയ ശേഷം നാക്ക് മുറിച്ചെടുത്തു ; യുവതിക്ക് ദാരുണാന്ത്യം

രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബാലത്സ0ഗം. അതീവ ഗുരുതരാവസ്ഥയില്‍ എയിംസ് (AIIMS) ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍ക്കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. ഇവിടെവച്ച് വിദഗ്ത ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ മാസം പതിനാലാം തീയതിയാണ് പത്തൊന്‍പതുകാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്‌റാസിലാണ് സംഭവം. കൃഷിയിടത്തില്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് പറിക്കാന്‍ പോയ പെണ്‍ക്കുട്ടിയാണ് ക്രൂര ബലാല്‍സംഗത്തിനു ഇരയായത്.

വീട്ടുകാര്‍ ചുറ്റുമില്ലാതിരുന്ന സമയം നോക്കി ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള്‍ കുരുക്കി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ബോധരഹിതയായ നിലയില്‍ വീട്ടുകാര്‍ പെണ്‍ക്കുട്ടിയെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാക്ക് മുറിച്ചെടുത്തത് കൂടാതെ ശരീരത്തിന്റെ വിവിധ ഭാങ്ങളിലായി നിരവധി മുറിവുകളും ഉണ്ടായിരുന്നു. ഉന്നത ജാതിക്കാരായ ചിലര്‍ ചേര്‍ന്നാണ് ദളിത് പെണ്‍ക്കുട്ടിയെ ബലാത്സംഗം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.