നിറത്തിന്റെ പേരില്‍ കളിയാക്കിയവര്‍ക്ക് തക്ക മറുപടിയുമായി സുഹാന ഖാന്‍
നിറത്തിന്റെ പേരില്‍ തന്നെ കളിയാക്കിയവര്‍ക്ക് തക്കതായ മറുപടിയുമായി ബോളിവുഡിലെ കിംഗ് ഖാന്‍ ആയ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍. കഴിഞ്ഞു കുറച്ചു ദിവസങ്ങളിലായി സുഹാനയുടെ നിറത്തിനെയും രൂപത്തിനെയും പരിഹസിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ പ്രചരിക്കുകയാണ്. ഇതിനെതിരെയാണ് താര പുത്രി തന്റെ ഇന്സ്റ്റാഗ്രാം വഴി പ്രതികരിച്ചിരിക്കുന്നത്.
സുഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ക്ക് കറുത്തതും പുരുഷന്മാരെപ്പോലെയുണ്ടെന്നും സര്‍ജറി ചെയ്ത് നിറം മാറ്റണമെന്നുമടക്കം അങ്ങേയറ്റം അധിക്ഷേപകരമായ നിരവധി കമന്റുകളാണ് ലഭിച്ചത്. കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളടക്കം പങ്കുവെച്ചുകൊണ്ടാണ് ഇത്തരക്കാര്‍ക്ക് സുഹാന മറുപടി നല്‍കിയിരിക്കുന്നത്. എന്‍ഡ് കളറിസം എന്ന ഹാഷ്ടാഗിലാണ് മറുപടി. 12ാം വയസുമുതല്‍ നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് അനുഭവിക്കുകയാണെന്ന് 20കാരിയായ സുഹാന പോസ്റ്റില്‍ വ്യക്തമാക്കുന്നു. നമ്മളെല്ലാം ഇന്ത്യക്കാര്‍ ആണ് നമ്മുടെ കളര്‍ ബ്രൌണ്‍ ആണ് എന്നും എന്റെ നിറത്തില്‍ തനിക്ക് അഭിമാനമുണ്ട് എന്നും താരപുത്രി പറയുന്നു.
തനിക്ക് ബ്രൗണ്‍ കളറാണെന്നും അതില്‍ തനിക്ക് സന്തോഷമാണെന്നും സുഹാന വ്യക്തമാക്കുന്നു. ധാരാളം പ്രമുഖര്‍ സുഹാനയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നുകഴിഞ്ഞു.