ലൈഫ് മിഷന്‍ അഴിമതി ; സ്വപ്ന സുരേഷിനെയും പ്രതി ചേര്‍ക്കുമെന്നു സിബിഐ
സ്വര്‍ണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷന്‍ കോഴക്കേസിലും സ്വപ്ന സുരേഷും സംഘവും പ്രതിയാകളാകുമെന്നു സി ബി ഐ. പദ്ധതിയില്‍ സ്വപ്നയ്ക്ക് കമ്മീഷന്‍ തുക നല്‍കിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലാണിത്. ഈ കേസില്‍ സ്വപ്നയെ സിബിഐ ഐ ജയിലില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. സ്വപ്ന നിര്‍ദ്ദേശിച്ച സന്ദീപിന്റെ കമ്പനി അക്കൗണ്ടിലേക്ക് പണം അയച്ചതായി സന്തോഷ് ഈപ്പനും സിബിഐക്ക് മൊഴിനല്‍കിയിട്ടുണ്ട്.
പദ്ധതിയില്‍ കമ്മീഷന്‍ തുക ലഭിച്ചതായി സ്വപ്നയും മറ്റ് ഏജന്‍സികളോട് സമ്മതിച്ചിട്ടുണ്ട്. ലോക്കറില്‍നിന്ന് കണ്ടെത്തിയ പണം ഇതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. നാലര കോടിയോളം രൂപയാണ് കമ്മീഷന്‍ ഇനത്തില്‍ യൂണിടാക് നല്കിയിട്ടുള്ളത്. ഇതില്‍ കോണ്‍സുലറ്റിലെ ജീവനക്കാരന്‍ ഖലീദിനു നല്‍കിയ തുക വിദേശ കറന്‍സിയായിട്ടാണ്. മൂന്നു കോടിയിലധികം തുക ഇങ്ങനെ കൈമാറിയിട്ടുണ്ട്.
സന്ദീപിന്റെ കമ്പനിയായ ഐസൊമോങ്കിന്റെ അക്കൗണ്ടിലേയ്ക്ക് ഒരു കോടി രൂപ അയക്കാനായിരുന്നു സ്വപ്നയുടെ നിര്‍ദ്ദേശം. എന്നാല്‍ ആദ്യ ഗഡുവായി 70 ലക്ഷം രൂപയെ നല്‍കാന്‍ കഴിഞ്ഞുള്ളു എന്നാണ് സന്തോഷ് ഈപ്പന്‍ സിബിഐയോട് പറഞ്ഞിരിക്കുന്നത്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ തുക കോണ്‍സല്‍ ജീവനക്കാരനില്‍ നിന്നും കിട്ടിയ വിഹിതമാണെന്ന് ഉറപ്പിക്കുമ്പോഴും അത് മാറ്റാര്‍ക്കെങ്കിലും കൈമാറാനാണോ എന്ന സാധ്യതയും തള്ളിക്കളയുന്നില്ല.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിഡില്‍ നിന്ന് പല നിര്‍ണായക വിവരങ്ങളും സിബിഐക്ക് ലഭിച്ചതായാണ് സൂചന. ലിന്‍സണെ 9 മണിക്കൂറാണ് സിബിഐ ഐ ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസിനെ ചോദ്യം ചെയ്യുന്നതിന് മുന്‍പായി പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് സിബിഐ തയ്യാറെടുക്കുന്നത്. സന്തോഷ് ഈപ്പനെയും ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നതിനായി വീണ്ടും വിളിച്ചുവരുത്തും. രണ്ടാമത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകാനാണ് നിലവിലെ സാധ്യത.