ഇന്ന് 8135 പേര്‍ക്ക് കോവിഡ് ; 29 മരണം

dav
സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരില്‍ 730 പേരുടെ ഉറവിടം അറിയില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 2828 പേരുടെ പരിശോധന ഫലം നെഗറ്റീവായി.മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാനത്ത് മരണപ്പെട്ട 29 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നതായി പരിശോധന ഫലം വ്യക്തമാക്കുന്നു. 105 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കോവീഡ് ബാധിച്ചത്. നിലവില്‍ 72339 രോഗികളാണ് സംസ്ഥാനത്ത് ഉള്ളത്. ഇന്നു മാത്രം 59157 സാംപിളുകള്‍ പരിശോധിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗൗരവമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. കോവിഡ് തൊഴിലില്ലായ്മ സൃഷ്ടിച്ചു. നൂറു ദിവസത്തില്‍ 50,000 തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷികേതര മേഖലയില്‍ 95000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.