ഫാ. മത്യാസ് ഒലിവറിന്റെ പിതാവ് ഒലിവര്‍ക്കുഞ്ഞ് (75) നിര്യാതനായി

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയിലെ പരുത്തിയൂര്‍ ദേശത്ത് ഒലിവര്‍ക്കുഞ്ഞ് (75) നിര്യാതനായി. ഒക്ടോബര്‍ 1ന് ഇന്ത്യന്‍ സമയം രാവിലെ 8 മണിയ്ക്കായിരുന്നു വേര്‍പാട്. ഭാര്യ ജെസീന്ത.

വിയന്നയിലെ ലത്തീന്‍ സമൂഹത്തിന്റെ ചാപ്ലയിനായ ഫാ. മത്യാസ് ഒലിവറിന്റെ പിതാവാണ് പരേതനായ ഒലിവര്‍ക്കുഞ്ഞ്. സംസ്‌ക്കാര ശുശ്രുഷകള്‍ തിരുവനന്തപുരം പൊഴിയൂര്‍ സെന്റ് മേരി മഗ്ദലന പള്ളിയില്‍ നടക്കും. തിയതി പിന്നീട് അറിയിക്കും.

മക്കള്‍:
ഫാ. മത്യാസ് ഒലിവര്‍ (വിയന്ന)
നസിയാന്‍സ്
ആരോഗ്യ മേരി
ജോണി ഒലിവര്‍

മരുമക്കള്‍: മിനി, വില്‍ഫ്രഡ്