വാര്‍ത്താ മാധ്യമങ്ങള്‍ക്കായി 100 കോടി ഡോളര്‍ മാറ്റിവച്ച് ഗൂഗിള്‍
വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി മൂന്ന് വര്‍ഷത്തേക്ക് 100 കോടി ഡോളര്‍ മാറ്റിവെച്ച് ഗൂഗിള്‍. ന്യൂസ് ഷോകേസ് എന്ന ഗൂഗിളിന്റെ പുതിയ ഉല്‍പന്നം അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം. വ്യത്യസ്തതയുള്ള വാര്‍ത്താനുഭവത്തിനായി ഗുണമേന്മയുള്ള ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി തങ്ങള്‍ പ്രതിഫലം നല്‍കുമെന്നും ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിബദ്ധതയാണിതെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.
പ്രസാധകര്‍ക്കും വായനക്കാര്‍ക്കും നേട്ടമുള്ള ഒരു പുതിയ ഉല്‍പ്പന്നമാണ് ഗഗൂഗിള്‍ ന്യൂസ് ഷോകേസ്. വായനക്കാര്‍ക്ക് പ്രധാനപ്പെട്ട വാര്‍ത്തകളെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതിനും പ്രസാധകര്‍ക്ക് വായനക്കാരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ഗൂഗിള്‍ ന്യൂസ് ഷോക്കേസിലൂടെ സാധിക്കും.
ബ്രസീലിലും ജര്‍മനിയിലുമാണ് ന്യൂസ് ഷോകേസ് ആദ്യം ലഭ്യമാക്കുന്നത്. മാത്രമല്ല, ഗൂഗിളിന്റെ വാര്‍ത്താ ഉല്‍പ്പന്നങ്ങള്‍ക്കുള്ളില്‍ പ്രദര്‍ശിപ്പിക്കുന്ന വാര്‍ത്തകള്‍ പാക്കേജ് ആക്കി നല്‍കാനും പ്രസാധകര്‍ക്ക് കഴിയും. വീഡിയോ, ഓഡിയോ തുടങ്ങിയവ നല്‍കാനും സാധിക്കുന്നതാണ്.