പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബോയിംഗ് 777 വിമാനം ഇന്ത്യയില്‍ എത്തി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി യുഎസില്‍ പ്രത്യേകം തയ്യാറാക്കിയ ബോയിംഗ് 777 എന്ന വിമാനം ഇന്ത്യയില്‍ എത്തി. അമേരിക്കയുടെ പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ പോലുള്ള കഴിവുകള്‍ ഉള്‍ക്കൊള്ളുന്ന ഈ വിമാനത്തിന് നിരവധി സവിശേഷതകളുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു എന്നിവര്‍ക്കും കൂടി ഈ വിമാനം ഉപയോഗിക്കാം.
മണിക്കൂറില്‍ 900 കിലോമീറ്റര്‍ വേഗതയുണ്ട് ഈ വിമാനത്തിന്. എയര്‍ഫോഴ്‌സ് വണ്‍ പോലുള്ള നിരവധി ശക്തികള്‍ ഈ വിമാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. സ്വന്തമായി മിസൈല്‍ പ്രതിരോധ സംവിധാനമുണ്ട്. കൂടാതെ ഈ വിമാനത്തില്‍ മിറര്‍ ബോള്‍ സംവിധാനവുമുണ്ട്. ആധുനിക ഇന്‍ഫ്രാറെഡ് സിഗ്‌നല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈലുകളെപ്പോലും ഇത് ആശയക്കുഴപ്പത്തിലാക്കും.
ഈ വിമാനത്തിന്റെ അടുത്ത ഭാഗത്ത് ഒരു ജാമര്‍ ഉണ്ട്. ശത്രുവിന്റെ റഡാര്‍ സിഗ്‌നലിനെ തടസ്സപ്പെടുത്താന്‍ ഇതിന് ശക്തിയുണ്ട്. സ്വയം പരിരക്ഷണ സ്യൂട്ടുകളും അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും ഈ വിമാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. വായുവില്‍ നിന്നുതന്നെ ഇന്ധനം നിറയ്ക്കാനുള്ള കഴിവും ഈ വിമാനത്തിനുണ്ട്. ഒരു തവണ ഇന്ധനം നിറച്ചുകഴിഞ്ഞാല്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു നീണ്ട യാത്ര നടത്താന്‍ കഴിയും. ഫെബ്രുവരിയില്‍ 8400 കോടി രൂപ മുടക്കി ഇന്ത്യ യുഎസുമായി ഇത്തരം രണ്ട് വിമാനങ്ങളില്‍ ഒപ്പുവെച്ചിരുന്നു. അമേരിക്കയില്‍ നിന്നും രണ്ടാമത്തെ വിമാനത്തിന്റെ വരവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.