കൊറോണയ്‌ക്കെതിരെ പൊരുതിയവര്‍ക്ക് സൗദിയില്‍ ആദരവ്

റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിലും, വൈറസ് ബാധിതരെ വൈദ്യപരിശോധനയും സഹായവും, പ്രവാസികളുടെ പുനരധിവാസമുള്‍പ്പെടെ കയ്യും മെയ്യും മറന്നു പ്രവര്‍ത്തിച്ച സന്നദ്ധസേവകരെ ആദരിച്ചു. ഇന്ത്യന്‍ ഫോറം ഓഫ് എഡ്യൂക്കേഷനാണ് (IFE) ചടങ്ങിന് പ്രധാന പ്രായോജികര്‍.

റിയാദിലെ നസ്രിയ ഗോള്‍ഡന്‍ തുലിപ്പ് ഹോട്ടലില്‍ വെച്ച് നടത്തിയ ആദരിക്കല്‍ ചടങ്ങില്‍ IFE പ്രസിഡന്റ് ഡോ. ദില്‍ഷാദ് അഹ്‌മദ് അധ്യഷത വഹിച്ചു. അസീം അന്‍വര്‍ (സെക്കന്‍ഡ് സെക്രട്ടറി, എംബസി ഓഫ് ഇന്ത്യ ) മുഖ്യാതിഥിയും ഡോ. നദീം താരിന്‍ വിശ്ഷ്ടാതിഥിയും ആയിരുന്നു. കൊറോണാ യോദ്ധാക്കള്‍ ഇന്ത്യന്‍ സമൂഹത്തിനു ചെയ്ത പ്രവര്‍ത്തനങ്ങളും, പാന്‍ഡമിക്ക് സമയത്തെ അവരുടെ അനുഭവങ്ങളും സദസ്സിനു മുമ്പില്‍ പങ്ക് വെച്ചു. അതേസമയം കൊറോണാ പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ കൊറോണാ വാരിയേഴ്സായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

ഡോ. ഷിജി ഗംഗാധരന്‍, ഡോ. എ ജുനൈദ്, ഡോ. എഫ്. ബാദിഉദിന്‍, ഡോ. ആയിഷ, ഡോ. എസ്. സുബൈര്‍, ഡോ. തൗഹീദ്, ഡോ. രേഷ്മ, റഫീക്ക്, ഡോ. ഇനാമുള്ള, എം ഷഹരിയാര്‍, ഡോ. അബ്ദുല്ല, ഡോ. നയീം എ ഷെരീഫ്, ഡോ. നയീമ ഹാരൂണ്‍, ഡോ. ഡോ. കൈസാര്‍, സ്റ്റാന്‍ലി ജോസ്, ജബ്ബാര്‍, ആനി സാമുവല്‍, ഫഹദ്, ഹരിസ് ബാബു, അക്കിഫ് നയീം എന്നിവരാണ് ആദരവിന് അര്‍ഹരായവര്‍.

വേള്‍ഡ് മലയാളി ഫെഡറേഷന്റെ റിയാദ് കൗണ്‍സിലര്‍മാരായ സ്റ്റാന്‍ലി ജോസ്, ആനി സാമൂവേല്‍, ഹാരിസ് ബാബു മഞ്ചേരി എന്നിവരും ആദരവിന് അര്‍ഹരായി. ഷഹ്സാദ് സമാദാനി, ഡോ. ഫൈസല്‍, സല്‍മാന്‍ ഖാലിദ് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.