യുവഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ; രണ്ട് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചോദ്യം ചെയ്യും
കൊല്ലത്ത് ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ രണ്ട് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചോദ്യം ചെയ്യുവാന്‍ തീരുമാനമായി. മരിക്കുന്നതിന് മുമ്പ് ഡോക്ടര്‍ അനൂപ് കൃഷ്ണയുടെ ഡയറിക്കുറിപ്പില്‍ രണ്ട് ഓണ്‍ലൈന്‍ മാധ്യമ ഉടമകളുടെ പേര് രേഖപ്പെടുത്തിയിരുന്നു.
ഡോക്ടറുടെ ഫോണ്‍ പൊലീസ് കണ്ടെടുത്തു. ആദ്യ എസ്.ലക്ഷ്മിയുടെ മരണത്തിന് ശേഷം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ വിഷയത്തിന്റെ പേരില്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് സുഹൃത്തുക്കളുടെ മൊഴി. കുട്ടിയുടെ മരണ ശേഷം വര്‍ക്കലയിലേക്ക് ഡോക്ടറെ വിളിച്ച് വരുത്തിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാനിരിക്കെ അതിന് മുന്‍പ് തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നുവെന്നും ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം വന്ന കുട്ടിയെ ആശുപത്രി വരാന്തയില്‍ ഒന്നര മണിക്കൂര്‍ കിടത്തിയെന്ന് രണ്ട് ഓണ്‍ലൈന്‍ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭീഷണി, വ്യാജവാര്‍ത്ത എന്നീ വിഷയങ്ങളിലാണ് രണ്ട് ഓണ്‍ലൈന്‍ പ്രാദേശിക മാധ്യമ ഉടമകളെ പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.