കീറ്റോ ഡയറ്റ് അധികമായി ബോളിവുഡ് നടി വൃക്ക തകര്‍ന്നു മരിച്ചു

സിനിമകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും ശ്രദ്ധേയയായ നടി മിസ്തി മുഖര്‍ജിയാണ് വൃക്ക തകര്‍ന്നു മരിച്ചത്. വൃക്ക തകരാറായതിനെ തുടര്‍ന്ന് ബംഗളൂരൂവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മിസ്തിയുടെ മരണം. കീറ്റോ ഡയറ്റാണ് നടിയുടെ വൃക്ക തകരാറാകാന്‍ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ കഠിനമായ ഡയറ്റ് ആണ് താരം കൈക്കൊണ്ടിരുന്നത്.

2012ല്‍ റിലീസ് ചെയ്ത ലൈഫ് കി തോ ലാഗ് ഗയി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു താരത്തിന്റെ അന്ത്യം. വിവാദങ്ങളായിരുന്നു അഭിനയ രംഗത്തെ പ്രകടനങ്ങളെക്കാള്‍ മിസ്തിയെ പ്രശസ്തയാക്കിയത്. അശ്ലീല വീഡിയോകള്‍ കൈവശം വച്ചതിനും വേശ്യാവൃത്തി നടത്തിയതിനും 2014ല്‍ താരത്തെയും പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമേ ബംഗാളി ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.