കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു ; രണ്ട് മരണം
കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് വീണ് രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ലഫ്റ്റണന്റ് രാജിവ് ഝാ, പെറ്റി ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് ഏഴുമണിയോടെ അപകടം ഉണ്ടായത്. നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം.
തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡര്‍ തകര്‍ന്ന് വീണത്. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക. മരിച്ച 39 കാരനായ രാജീവ് ഉത്തരാഖണ്ഡുകാരനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. 29 വയസുള്ള സുനില്‍ ബീഹാറുകാരനാണ്. സംഭവത്തില്‍ നേവി ആന്വേഷണം ആരംഭിച്ചു. നേവിയുടെ സതേണ്‍ കമാന്റന്റാണ് അപകടത്തെ കുറിച്ച് അന്വേഷിക്കുക.