ഭാര്യയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി
മദ്യലഹരിയിലെത്തി ഭാര്യയോടു അപമര്യാദയായി പെരുമാറിയ യുവാവ് ഭര്‍ത്താവിന്റെ അടിയേറ്റ് മരിച്ചു. തിരുപ്പൂര്‍ ഗോള്‍ഡന്‍ നഗര്‍ സ്വദേശി എസ്.സുരേഷ് കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സെല്‍വം (36) എന്ന യുവാവ് അറസ്റ്റിലായി.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലെത്തിയ സുരേഷ്, സെല്‍വത്തിന്റെ ഭാര്യയോട് മോശമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്തത് തര്‍ക്കത്തിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായപ്പോള്‍ ദേഷ്യത്തില്‍ സെല്‍വം സമീപത്ത് കിടന്ന പാറക്കല്ലെടുത്ത് സുരേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയോടെ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലെത്തിയ സുരേഷ്, സെല്‍വത്തിന്റെ ഭാര്യയോടെ മോശമായി പെരുമാറാന്‍ ശ്രമിച്ചു. ഇത് കണ്ട സെല്‍വം ഇടപെട്ട് സുരേഷിനോട് മേലാല്‍ ഇങ്ങനെ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മദ്യലഹരിയിലായിരുന്ന സുരേഷ്, ഇത് ചെവിക്കൊള്ളാതെ വന്നതോടെയാണ് പ്രശ്‌നം കയ്യേറ്റത്തിലേക്കും ഒടുവില്‍ കൊലപാതകത്തിലും കലാശിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സെല്‍വം ഒരു കല്ലെടുത്ത് ഇയാളുടെ തലയ്ക്ക് ഇടിക്കുകയായിരുന്നു’ പൊലീസ് പറയുന്നു.
പിറ്റേന്ന് പുലര്‍ച്ചെ സുരേഷ് വീടിന് മുന്നില്‍ കിടക്കുന്നത് കണ്ട് അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം മൃതേദഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണവും തുടങ്ങി. ഇതാണ് സെല്‍വത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്.