ആരോഗ്യവകുപ്പിനെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. ‘ആരോഗ്യവകുപ്പില്‍ പുഴുവരിക്കുന്നു. ഇനിയും പറയാതിരിക്കാന്‍ വയ്യ’ എന്ന തലക്കെട്ടോടെ വാര്‍ത്താക്കുറിപ്പിലൂടെയാണ് അസോസിയേഷന്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

അതിരൂക്ഷമായി കോവിഡ് രോഗം വ്യാപിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആരോഗ്യ വിദഗ്ദ്ധരെ മൂലയ്ക്കിരുത്തി, രാഷ്ട്രീയ ലാഭങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഉദ്യോഗസ്ഥ മേധാവിത്വത്തില്‍ മഹാമാരിയെ നേരിടുമ്പോള്‍ ഉണ്ടാകുന്ന അതിഗുരുതരാവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനം എത്തിനില്‍ക്കുന്നു എന്നും ഐഎംഎ വിമര്‍ശിക്കുന്നു.

അമ്പതു രോഗികള്‍ക്ക് ഒരു ഡോക്ടറും രണ്ടു നഴ്‌സും രണ്ട് അറ്റന്‍ഡര്‍മാരും മാത്രം പരിചരിക്കാന്‍ നിയമിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു വീഴ്ചകള്‍ വരുമെന്ന്. സര്‍ക്കാരിന്റെ ഭരണകര്‍ത്താക്കളുടെ കെടുകാര്യസ്ഥതക്കും നിരുത്തരവാദിത്വത്തിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബലിയാടുകള്‍. ഇതാണ് സര്‍ക്കാരിന്റെ സമീപനമെങ്കില്‍ നാളിതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ കൈവരിച്ച നേട്ടം കൈമോശം വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ ഐ.സി.യു. വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഇനിയും സജ്ജീകരിച്ചിട്ടില്ല, ത്രിതല ചികില്‍സാ സംവിധാനങ്ങളില്‍ ഭീതിപ്പെടുത്തുന്ന അപര്യാപ്തതയാണ് ഇപ്പോഴുള്ളത്. നിലവില്‍ എണ്‍പത് ശതമാനം ഐ.സി.യു. വെന്റിലേറ്റര്‍ ബെഡുകളില്‍ രോഗികള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. ഇനിയും രോഗികള്‍ ഇരട്ടിയാവുന്ന രീതിയില്‍ ആണ് കാര്യങ്ങളെന്നും ഐഎംഎ വിമര്‍ശിക്കുന്നു

കോവിഡ് ഇതര രോഗികളെ സര്‍ക്കാര്‍ മേഖല പൊതുവേ കയ്യൊഴിഞ്ഞ സ്ഥിതിയാണ്. സ്വകാര്യ മേഖലയാകട്ടെ കോവിഡ്- കോവിഡ് ഇതര രോഗികളെ ഒരേ സമയം പരിചരിക്കുന്നു. അതുകൊണ്ടു തന്നെ ഒരു ആരോഗ്യ പ്രവര്‍ത്തകനോ ഭരണകര്‍ത്താവിനോ രോഗം വന്നാല്‍ പോലും ചികിത്സിക്കാന്‍ കിടക്കയില്ലാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.

ആരോഗ്യ ടെസ്റ്റുകള്‍ കൂട്ടണം.പോസിറ്റിവിറ്റി റേറ്റ് 14.5 ശതമാനമാണ്. ഇപ്പോള്‍ തന്നെ ഒരു ലക്ഷം ടെസ്റ്റുകള്‍ ചെയ്താല്‍ ഇരുപതിനായിരത്തിലധികം പോസിറ്റീവ് രോഗികള്‍ ഉണ്ടാവും. അത്രയും പേരെ ഐസോലേറ്റ് ചെയ്യാതെ അവര്‍ സമ്പര്‍ക്ക വ്യാപനം നടത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഊണും ഉറക്കവും വീടും കുടുംബവും ഉപേക്ഷിച്ച് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാലറി ചലഞ്ച്, നിരീക്ഷണ അവധി റദ്ദാക്കല്‍, അധിക ജോലിഭാരം എന്നു വേണ്ട ഏതെല്ലാം നിലയില്‍ പീഡിപ്പിക്കുന്നു. ഉദ്യോഗസ്ഥ മേലധികാരികളാണ് ഇവയെല്ലാം ചെയ്യുന്നത്. ഇവര്‍ക്ക് ഇതൊക്കെ ചെയ്യാന്‍ എങ്ങനെ കഴിയുന്നു എന്നും ഐഎംഎ പ്രതിനിധികള്‍ ചോദിക്കുന്നു.

ഐഎംഎ മുന്നോട്ട് വയക്കുന്ന നിര്‍ദ്ദേശങ്ങള്‍

1. കൂടുതല്‍ ആരോഗ്യ പ്രവത്തകരെ അര്‍ഹതപ്പെട്ട ശമ്പളം നല്‍കി നിയമിക്കുക. കോവിഡ് ഡ്യൂട്ടിയില്‍ കയറാന്‍ താല്പര്യപ്പെട്ടു കാത്തിരിക്കുന്ന യുവ ഡോക്ടര്‍മാരെ ഉടന്‍ തക്കതായ ശമ്പളത്തോട് കൂടി നിയമിക്കുക. ഒപ്പം നേഴ്‌സുമാരെയും ഇതര ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കണം.

2. പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേണ്ടത് കൊറോണ വൈറസിന് എതിരെ ആണ്, ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയല്ല എന്ന് ഓര്‍മ്മിച്ചാല്‍ നന്നായിരിക്കും. ടേര്‍ഷ്യറി കുയര്‍, ഐ.സി, യു., വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ അടിയന്തിരമായി വര്‍ദ്ധിപ്പിക്കുക.

3. ഐ.സി.യു., വെന്റിലേറ്റര്‍ കിടക്കകളുടെ ലഭ്യത സമയാസമയങ്ങളില്‍ വെബ്‌സൈറ്റ്/ഡാഷ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക, ജനങ്ങളെ അറിയിക്കുക.

4. ആരോഗ്യ പ്രവര്‍ത്തകരോട് അല്പം കൂടി സഹാനുഭൂതി പുലര്‍ത്തുക, അവരും വേതനത്തില്‍ പിടിക്കാതിരിക്കുക.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവാരമുള്ള വരുത്തുക.സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുസംവിധാനങ്ങളുടെ വീഴ്ചകള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ ബലിയാടുകളാക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക.

5. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറെയും നേഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്ത നടപടി ഉടന്‍ പിന്‍വലിക്കുക. അവരുടെ ന്യായമായ ആവശ്യത്തിന് ഐ.എം.എ. പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.

6. പവറ്റ് മേഖലയില്‍ കോവിഡ് വിശ്വാസത്തില്‍ എടുത്തുകൊണ്ട് ജില്ലാതല ഏകോപനം ശക്തിപ്പെടുത്തണം.