ബിനീഷ് 80 ദിവസത്തിനിടെ ലഹരി കേസ് പ്രതിയെ വിളിച്ചത് 78 തവണ ; തെളിവ് പുറത്ത്
ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മില്‍ വളരെ അടുത്ത ബന്ധം എന്നതിന് തെളിവ് പുറത്ത്. 80 ദിവസത്തിനിടെ ഇരുവരും ഫോണില്‍ പരസ്പ്പരം സംസാരിച്ചത് 78 തവണ. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മില്‍ 78 തവണ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനൂപ് അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുന്‍പ്, ആഗസ്റ്റ് 19ന് മാത്രം അഞ്ചുതവണയാണ് ഇരുവരും വിളിച്ചത്.
ഓഗസ്റ്റ് 21 ന് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 250 എംഡിഎംഎ ഗുളികകളുമായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്ത മുഹമ്മദ് അനൂപ്പിന്റെ കോള്‍ റെക്കോര്‍ഡുകളാണ് പുറത്തുവന്നത്. ലഹരിമരുന്ന് കേസും സ്വര്‍ണക്കടത്ത് കേസും തമ്മില്‍ ബന്ധമുണ്ടെന്നാണ് ദേശീയ ഏജന്‍സികളായ എന്‍സിബിയും ഇഡിയും സംശയിക്കുന്നത്.
അനൂപ് മുഹമ്മദിന് ഹോട്ടല്‍ ആരംഭിക്കാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയിരുന്നുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇഡിക്ക് നല്‍കിയ മൊഴിയില്‍ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. ദൈനംദിന ചെലവിന് പണം കണ്ടെത്താന്‍ എംഡിഎംഎ ഗുളികകള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും വിതരണം ചെയ്തിരുന്നുവെന്ന് അനൂപ് പറയുന്നു. കുറച്ചുപണം ഉണ്ടാക്കിയതിന് ശേഷം കുറച്ച് വസ്തു പാട്ടത്തിന് എടുത്തു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സഹായത്തോടെ അവിടെ ഹോട്ടല്‍ തുറന്നു- ആഗസ്റ്റ് 23ന് നല്‍കിയ മൊഴിയില്‍ അനൂപ് മുഹമ്മദ് പറയുന്നു.