ഇന്ന് 7871 പേര്‍ക്ക് കോവിഡ് ; 25 മരണം
സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗമുണ്ടായത്. ഉറവിടം അറിയാത്ത 640 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 111 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 4981 പേരാണ് ഇന്ന് രോഗമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.. 25 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണം 884 ആയി. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂര്‍ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 87,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,54,092 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,63,094 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.