എം എം മണിക്ക് പിന്നാലെ മന്ത്രി കെ.ടി ജലീലിനും കോവിഡ് സ്ഥിരീകരിച്ചു
എം എം മണിക്ക് പിന്നാലെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനും കോവിഡ് സ്ഥിരീകരിച്ചു. പിണറായി മന്ത്രി സഭയിലെ കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരോടും മന്ത്രിയുമായി അടുത്തിടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് മന്ത്രി എം.എം മണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നേരത്തെ മന്ത്രിമാരായ വി.എസ് സുനില്‍ കുമാര്‍, തോമസ് ഐസക്ക്, ഇ.പി ജയരാജന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന മന്ത്രി വി.എസ് സുനില്‍കുമാര്‍ കഴിഞ്ഞദിവസമാണ് കോവിഡ് മുക്തി നേടിയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.
മന്ത്രി എം എം മണിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത് . ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു സംസ്ഥാനത്ത് ഏറ്റവുമാദ്യം കോവിഡ് ബാധിച്ച മന്ത്രി.