ലൈഫ് മിഷന്‍ കേസില്‍ വലിയ ഗൂഢാലോചന നടന്നു എന്ന് സിബിഐ ; വാദം പൂര്‍ത്തിയായി
ലൈഫ് മിഷന്‍ കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐ കോടതി. എം ശിവശങ്കര്‍, സ്വര്‍ണക്കടത്ത് പ്രതികള്‍, യൂണിടാക് എന്നിവര്‍ ചേര്‍ന്ന് ലൈഫ് മിഷനെ അട്ടിമറിച്ചു. ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്നും സിബിഐ വാദിച്ചു. സിബിഐ കേസ് ഡയറി ഹാജരാക്കിയിരുന്നു. സീല്‍ഡ് കവറിലാണ് ഹാജരാക്കിയത്. എഫ്‌സിആര്‍എ നിലനില്‍ക്കില്ല എന്ന സര്‍ക്കാര്‍ വാദത്തെ സിബിഐ എതിര്‍ത്തു. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഒരു പക്ഷേ സാക്ഷികളായേക്കാമെന്നും സിബിഐ പറഞ്ഞു. അതിന് അന്വേഷണം നടക്കേണ്ടതുണ്ട്. അന്വേഷണത്തില്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാല്‍ പ്രതികളാകും. എന്നാല്‍ യുവി ജോസിനെ കുറ്റക്കാരനായി ആരോപിക്കുന്നില്ല. എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ലെന്നും സിബിഐ പറഞ്ഞു.
അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ് അന്വേഷിക്കേണ്ടതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ലൈഫ് മിഷന്‍ ഇടപാടില്‍ ബന്ധമില്ലെന്നും ഭൂമി നല്‍കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാര്‍ പറഞ്ഞു. യുണീടാകിന് റെഡ്ക്രസന്റ് നേരിട്ടാണ് പണം നല്‍കിയത്. സര്‍ക്കാരിന് പങ്കുണ്ടെന്നത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ്. പ്രളയ ബാധിതര്‍ക്കുള്ള ഭവന പദ്ധതിക്ക് സാമ്പത്തിക സഹായമെന്ന നിലയിലാണ് റെഡ്ക്രസന്റുമായി ധാരണയുണ്ടാക്കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇക്കാര്യം ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാണ്.
സിബിഐയുടെ എഫ്‌ഐആറില്‍ വൈരുദ്ധ്യങ്ങളുണ്ട്. സര്‍ക്കാര്‍ നേരിട്ട് വിദേശഫണ്ട് കൈപ്പറ്റിയിട്ടില്ല. എഫ്‌സിആര്‍എ ചട്ടത്തിന്റെ പരിധിയില്‍ ഈ ഇടപാട് വരുന്നില്ല. ഈ ചട്ടത്തിന്റെ ഉദ്ദേശം തന്നെ മറ്റൊന്നാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇത് കള്ളപ്പണം വെളുപ്പിക്കലോ, ഹവാലായോ അല്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. കോടതി കേസ് വിധി പറയാനായി മാറ്റി.