ഈഴവ സമുദായത്തെ സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തി : വെള്ളാപ്പള്ളി നടേശന്‍
ഈഴവ സമുദായത്തെ സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഉദ്ഘാടനത്തില്‍ ആണ് സര്‍ക്കാര്‍ തങ്ങളെ തഴഞ്ഞു എന്ന് വെള്ളാപ്പളി ആരോപിക്കുന്നത്. എസ്.എന്‍.ഡി.പി.യോഗത്തില്‍ നിന്നും ഒരാളെ പോലും ചടങ്ങില്‍ പങ്കെടുപ്പിച്ചില്ല. ബിഷപ്പിന്റെ പേരിലോ എന്‍.എസ്.എസ്സിന്റെ പേരിലോ ഇത് നടക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഉദ്ഘാടനത്തിന്റെ പേരില്‍ സര്‍ക്കാരിനെ വെള്ളാപ്പള്ളി നിഷിതമായി വിമര്‍ശിച്ചു. യൂണിവേഴ്‌സിറ്റിയുടെ പേരില്‍ സമുദായത്തെ സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്ത് നിന്നും യൂണിവേഴ്‌സിറ്റിയുടെ തലപ്പത്തേക്ക് ഒരു മന്ത്രി ആളെ കൊണ്ട് വന്നു. എന്‍.എസ്.എസ്സിന്റെ പേരിലോ ബിഷപ്പിന്റെ പേരിലോ ഉള്ള യൂണിവേഴ്‌സിറ്റി ആണെങ്കില്‍ ഇത് നടക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദീര്‍ഘ കാലത്തിന് ശേഷം വെള്ളാപ്പള്ളി സര്‍ക്കാരിക്കെതിരെ തിരിഞ്ഞത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. എസ്.എന്‍.ട്രസ്റ്റ് തലപ്പത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് വെള്ളാപ്പള്ളി മാധ്യമങ്ങളെ കണ്ടത്.