റോസമ്മ പാരുകണ്ണിലിന്റെ അഞ്ചാം ചരമവാര്‍ഷികം ഒക്ടോബര്‍ 13ന്

വിയന്ന: ഓസ്ട്രിയ മലയാളി ടോമിച്ചന്‍ പാരുകണ്ണിലിന്റെ പത്‌നി അന്നമ്മ (റോസമ്മ) പാരുകണ്ണിലിന്റെ അഞ്ചാം ചരമവാര്‍ഷികം ഒക്ടോബര്‍ 13ന് വിയന്നയില്‍ കുടുംബാംഗങ്ങള്‍ ആചരിക്കും.

നേഴ്സായി ജോലി ചെയ്തിരുന്ന റോസമ്മ സംഘടനകളിലും മറ്റും സജീവ സാന്നിധ്യമായിരുന്നു. ഹൃദയസംബന്ധമായ ശസ്ത്രക്രിയയെ തുടര്‍ന്നായിരുന്നു റോസമ്മയുടെ വേര്‍പാട്.

റോസമ്മയുടെ നിര്യാണത്തില്‍ ആശ്വസിപ്പിക്കുകയും, പരേതയുടെ ആതാമാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ചെയ്ത എല്ലാവര്‍ക്കും കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.