ശിവശങ്കറിനെ കാണാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രി എന്ന് സ്വപ്ന
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുരുക്ക് മുറുകുന്നുവോ…? എം ശിവശങ്കറിനെ കാണാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. 2017ല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സലേറ്റ് ജനറലുമായി സ്വകാര്യ കൂടിക്കാഴ്ച നടന്നിരുന്നു. ഈ കൂടിക്കാഴ്ചയില്‍ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ താനും പങ്കെടുത്തി രുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ സ്വപ്ന വ്യക്തമാക്കുന്നു.
ഇനി മുതല്‍ സര്‍ക്കാറിനെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ശിവശങ്കറിനെ കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി ആ കൂടിക്കാഴ്ചയില്‍ വച്ച് അനൗദ്യേഗികമായി അറിയിച്ചു. പിന്നീട് യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ശിവശങ്കര്‍ തന്നെ വിളിക്കാന്‍ തുടങ്ങി. താനും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് തിരിച്ച് വിളിച്ചിരുന്നു. അങ്ങനെ ഈ ബന്ധം വളര്‍ന്നുവെന്നും സ്വപ്ന ഇഡിയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. തനിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1809 ാം നമ്പര്‍ ലോക്കറും ഫെഡറല്‍ ബാങ്കില്‍ എം.എസ്.എക്‌സ് സി 190 എന്ന നമ്പരിലുള്ള ലോക്കറുമുണ്ട്. എസ്.ബി.ഐയിലെ ലോക്കര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ചേര്‍ന്നാണ് എടുത്തിരിക്കുന്നത്. അതില്‍ ഏകദേശം 100-120 പവന്‍ സ്വര്‍ണം ഉണ്ട്.
കൃത്യമായി എത്രയെന്ന് ഓര്‍മ്മയില്ലെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്ന പറയുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ ശിവശങ്കറിന്റെയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ്. വേണുഗോപാലിനെ തനിക്ക് പരിചയപ്പെടുത്തിയതും സംയുക്തമായി ലോക്കര്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചതും ശിവശങ്കര്‍ ആണെന്ന് സ്വപ്ന നേരത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു.ഇതിലെ സ്വര്‍ണ്ണത്തെക്കുറിച്ചും കറന്‍സിയെക്കുറിച്ചും തനിക്ക് അറിവില്ലെന്നാണ് ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. ഇതില്‍ വന്നു പോകുന്ന പണത്തെക്കുറിച്ച് തനിക്ക് ധാരണയില്ലെന്ന് വേണുഗോപാലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വേണുേഗോപാല്‍ അയച്ച മൊബൈല്‍ വാട്‌സ് ആപ് സന്ദേശങ്ങളില്‍ ഇതിലെ പണം സംബന്ധിച്ച കാര്യങ്ങളുണ്ട്. അത് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച സന്ദേശങ്ങളാണ് ശിവശങ്കരന് കൈമാറിയതെന്ന് അന്വേഷണ സംഘങ്ങള്‍ സംശയിക്കുന്നു.