വിവാദ പരാമര്‍ശം ; നടി പാര്‍വതി ‘അമ്മ’യില്‍ നിന്ന് രാജിവച്ചു

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പ്രശസ്ത നടി പാര്‍വതി തിരുവോത്ത് രാജിവച്ചു. സംഘടന ഭാരവാഹി ഇടവേള ബാബുവിന്റെ പരാമര്‍ശം കാരണമാണ് താന്‍ രാജി വയ്ക്കുന്നതെന്ന് ഫേസ്ബുക്കില്‍ താരം കുറിച്ചു. സംഘടന തഴഞ്ഞ വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ട് ഇടവേള ബാബു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ലെന്നും പാര്‍വതി. ഇടവേള ബാബുവും രാജി വയ്ക്കണമെന്നും മനസാക്ഷിയുള്ള മറ്റ് അംഗങ്ങളില്‍ ആരെങ്കിലും ഈ ആവശ്യം ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍വതി വ്യക്തമാക്കി.

 

അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷമാണ് തന്റെ തീരുമാനമെന്നും നടി വ്യക്തമാക്കുന്നു. തന്റെ സുഹൃത്തുക്കള്‍ 2018ല്‍ ‘അമ്മ’യില്‍ നിന്ന് പിരിഞ്ഞുപോയപ്പോള്‍ താന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നു കൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്നുകൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണമെന്നു തോന്നിയതു കൊണ്ടാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. എന്നാല്‍, ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം ആ പ്രതീക്ഷ താന്‍ ഉപേക്ഷിക്കുകയാണെന്നും പാര്‍വതി പറഞ്ഞു.

‘അമ്മ’ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്ന് സംഘടന ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു സ്വകാര്യ വാര്‍ത്താചാനലിന്റെ അഭിമുഖപരിപാടിയില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കിയത്. ‘മരിച്ചു പോയ ആളുകള്‍ തിരിച്ചു വരില്ലല്ലോ’ എന്ന് പറഞ്ഞായിരുന്നു അമ്മയുടെ പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു വ്യക്തമാക്കിയത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടി പാര്‍വതിയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

അറപ്പ് തോന്നുന്ന, നാണമില്ലാത്ത വിഡ്ഢിയെ കാണൂ… ഇടവേള ബാബു. അമ്മ എന്ന് വിളിക്കുന്ന ക്ലബിന്റെ ജനറല്‍ സെക്രട്ടറി’ എന്നാണ് പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. സ്റ്റോറിയില്‍ അടുത്തതായി ഭാവന അമ്മയുടെ അടുത്ത സിനിമയില്‍ ഉണ്ടാകില്ലെന്ന് ചാനലില്‍ ഇടവേള ബാബു പറയുന്ന ഭാഗത്തിന്റെ വീഡിയോ ക്ലിപ്പും ചേര്‍ത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് താന്‍ ‘അമ്മ’ സംഘടനയില്‍ നിന്ന് രാജി വയ്ക്കുകയാണെന്ന കാര്യം പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :