കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍
കോവിഡ് വാക്സീന്‍ പരീക്ഷണം നിര്‍ത്തിവച്ചു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ . വാക്സിന്റെ അവസാനഘട്ടത്തിലെത്തിയ പരീക്ഷണമാണ് നിര്‍ത്തിവച്ചത്. പരീക്ഷണ വാക്സിന്‍ സ്വീകരിച്ച ഒരാളില്‍ പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം താത്കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തിവച്ചതെന്നാണ് വിവരം.
സെപ്റ്റംബര്‍ 23നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലേക്ക് കടന്നത്. അമേരിക്കയില്‍ അടക്കം അറുപതിനായിരത്തോളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടന്നുവന്നത്. അതില്‍ ഒരാള്‍ക്കാണ് പാര്‍ശ്വ ഫലം കണ്ടെത്തിയത്.