സംസ്ഥാന അവാര്‍ഡ് ; മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ നിവിന്‍ പോളി ; വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ മടക്കിയയച്ചു
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ നടന്‍ നിവിന്‍ പോളി. മൂത്തോനിലെ പ്രകടനത്തിലൂടെ ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശമാണ് നിവിന്‍ നേടിയത്. എന്നാല്‍ പുരസ്‌കാര ലബ്ധിയില്‍ പ്രതികരണമെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ നിരാശരായി മടങ്ങി. അവാര്‍ഡ് പ്രഖ്യാപനത്തിന് അര മണിക്കൂര്‍ മുന്‍പേ മാധ്യമങ്ങള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നിലുള്ള നിവിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തി. സുരക്ഷാ ജീവനക്കാര്‍ അപ്പാര്‍ട്ട്മെന്റ് കോംബൗണ്ടിനകത്തേക്ക് കടത്തിവിടുകയും ചെയ്തു. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനായി പ്രത്യേക ഇടവും നല്‍കി.
എന്നാല്‍ പ്രഖ്യാപനം വന്നു അല്‍പ്പസമയത്തിനുള്ളില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മടങ്ങിപ്പോകാനായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഇത് ഗതാഗത തടസ്സം മൂലമാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ആദ്യം കരുതിയത്. പക്ഷെ അധികം വൈകാതെ സ്ഥലം കാലിയാക്കിയേ മതിയാവൂ എന്ന കര്‍ശന നിര്‍ദേശം സുരക്ഷാ ജീവനക്കാരില്‍ നിന്നും ലഭിച്ചു. ഇതേ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ മടങ്ങി. അവാര്‍ഡ് പ്രതികരണത്തിനായി നിവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ല. മൂത്തോനിലെ തകര്‍പ്പന്‍ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം നിവിന് ലഭിക്കുമെന്ന തരത്തിലായിരുന്നു പ്രതീക്ഷ. മികച്ച നടനുള്ള പുരസ്‌കാരം കടുത്ത മത്സരം നേരിട്ട വിഭാഗമായിരുന്നു.